Theekkadal Kadanhu Thirumadhuram

Share
  • Ships within 3 days
335
Description

തീക്കടൽ കടഞ്ഞ് തിരുമധുരം

സി. രാധാകൃഷ്ണൻ

MRP: Rs. 390/-
മൂർത്തിദേവി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, അമൃതകീർത്തി അവാർഡ്, സഞ്ജയൻ പുരസ്‌കാരം, ജ്ഞാനപ്പാന അവാർഡ്, കെ. പി. നാരായണപ്പിഷാരടി പുരസ്കാരം.

"മലയാളനോവലിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ സംഭവം. മലയാളനോവൽചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നാളെ ഈ നോവൽ വിലയിരുത്തപ്പെട്ടാലും അത്ഭുതമില്ല" - ആനന്ദ്, വാരാന്ത്യകൗമുദി.
"ഋഷികവിയായ എഴുത്തച്ഛനെ തീനാളം പോലെ ജ്വലിക്കുന്ന വാക്കുകൾകൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുന്നു" - മാതൃഭൂമി ആഴ്ചപ്പതിപ്പ്.
"ലക്ഷണയുക്തമായ നോവലിന്റെ അവഭംഗി ഒരു ജീവിതകഥയിലേക്ക് എവ്വിധം പകർത്താമെന്നതിന്റെ ഒന്നാംതരം നിദർശനം" - വി. സുകുമാരൻ, ദേശാഭിമാനി വാരിക.
"അപൂർവ്വമായ ധ്യാനാനുഭവം" - മങ്ങാട് ബാലചന്ദ്രൻ, ശിവഗിരി മാസിക.
"മലയാളം രാധാകൃഷ്ണനോട് സീമയില്ലാതെ കടപ്പെട്ടിരിക്കയാണ്" - എം. കെ. ഹരികുമാർ, കലാകൗമുദി.
"ഇതൊരു തീർത്ഥയാത്രയാണ്. സ്നേഹവും ഭക്തിയും ആരാധനയും ആകാംക്ഷയും അമ്പരപ്പും ഈ യാത്രയിലുണ്ട്." - വെങ്കിടാചലം, ജനയുഗം.

മലയാളഭാഷാപിതാവിന്റെ കാലത്തെയും ജീവിതത്തെയും കുറിച്ച് സൂക്ഷ്മവും കൃത്യവുമായി അറിയാൻ പതിറ്റാണ്ടുകളായി നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമായി മലയാളത്തിന് ലഭിച്ച ഉൽകൃഷ്ട കൃതി. പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെയും തെന്നിന്ത്യയിലെയും സാമൂഹ്യസാംസ്കാരിക അവസ്ഥകളെക്കുറിച്ചു പുതിയ അറിവുകൾ ലഭ്യമാക്കുന്നതിന് പുറമെ ഈ കൃതി മലയാളസാഹിത്യത്തിൽ ഒരു പുതുയുഗം തുടങ്ങിവെക്കുകയും ചെയ്തു.

Product will be shipped through Registered Post