Home100 ബിസിനസ് സംരംഭങ്ങളും മാര്‍ക്കറ്റിംഗും
100 ബിസിനസ് സംരംഭങ്ങളും മാര്‍ക്കറ്റിംഗും
100 ബിസിനസ് സംരംഭങ്ങളും മാര്‍ക്കറ്റിംഗും

100 ബിസിനസ് സംരംഭങ്ങളും മാര്‍ക്കറ്റിംഗും

 
₹100
Product Description

പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്ക്ക് വളരെയേറെ ഗുണം ചെയ്യുന്നതാണ് ഈ പുസ്തകം. തികച്ചും വ്യത്യസ്തങ്ങളായ 100 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകത്തില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.ഓണ്ലൈന്‍ ബിസിനസുകള്‍, സ്ത്രീശാക്തീകരണ സംരംഭങ്ങള്‍, വ്യവസായ പദ്ധതികള്‍, ഫാമിങ്ങ് സംരംഭങ്ങള്‍, സംരംഭകര്ക്ക് കിട്ടാവുന്ന സര്ക്കാര്‍ ധനസഹായങ്ങള്‍, ലോണുകള്‍, വിവിധയിനം സ്കീമുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു. അയ്യായിരം രൂപയെങ്കിലും മുതല്‍ മുടക്കുണ്ടെങ്കില്‍ തുടങ്ങാവുന്ന ബിസിനസുകളില്‍ തുടങ്ങി വലിയ പ്രോജക്ടുകള്‍ വരെ ഈ പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. വലിയ റിസ്കില്ലാത്ത ഈ ബിസിനസ് സംരംഭങ്ങള്‍ പരീക്ഷിക്കാം. കൂടാതെ ബിസിനസ് മാനേജ്മെന്റ് , ബിസിനസുകാരന്റെ സൈക്കോളജി, കസ്റ്റമറുടെ സൈക്കോളജി, കേരളത്തിലെ വിപണി. ഓണ്ലൈ്ന്‍ വിപണി, മാര്ക്കറ്റിംഗ് തന്ത്രങ്ങള്‍ തുടങ്ങിയ ബിസിനസ് മാനേജ്മെന്റ് വിഷയങ്ങളും ഈ പുസ്തകത്തില്‍ ഉള്പ്പെടുത്തിയിരിക്കുന്നു. ഓണ്ലൈന്‍ സംരംഭങ്ങള്‍, സ്ത്രീ സംരംഭങ്ങള്‍, കുടുംബശ്രീ പദ്ധതികള്‍, വികലാംഗര്കുള്ള സ്കീമുകള്‍, പരമ്പരാഗത വ്യവസായത്തിനുള്ള സ്കീമുകള്‍, പട്ടികജാതി/ പട്ടികവര്ഗ്ഗ വിഭാഗങ്ങള്ക്കുള്ള സ്കീമുകള്‍, സംസ്ഥാന സര്ക്കാര്‍ സ്കീമുകള്‍, കേന്ദ്ര സര്ക്കാര്‍ സ്കീമുകള്‍, എങ്ങനെ ഒരു വ്യവസായം തുടങ്ങാം?, ബിസിനസ് പ്രൊഫഷണലിസം, ബിസിനസ് മാനേജ്മെന്റ്, ബിസിനസിന്റെ തിരഞ്ഞെടുപ്പ്, അനുയോജ്യമായ ബിസിനസ് എങ്ങനെ കണ്ടെത്തും? ചെറുകിട വ്യവസായ വികസന ബാങ്ക് പദ്ധതികള്‍, ബിസിനസ് സംരംഭകര്‍ സ്വപ്നാടകരാണോ? കേരളത്തിലെ സംരംഭകര്‍ കേരളവിപണിയെ അറിയണം, സംരംഭകനും ബിസിനസും തമ്മിലുള്ള പൊരുത്തം, കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്‍ സ്കീമുകള്‍, ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യബോര്ഡ് തുടങ്ങിയവയുടെ ക്ഷേമ പ്രവര്ത്തനങ്ങള്‍, തുടങ്ങിയ ഒട്ടേറെ ലേഖനങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്പ്പെ്ടുത്തിയിരിക്കുന്നു. 100 ബിസിനസ് സംരംഭങ്ങളെ പരിചയപ്പെടുന്നതോടൊപ്പം ബിസിനസ് മാനേജ്മെന്റിനുള്ള വൈദഗ്ദ്യം കൂടി ഈ പുസ്തകം നേടിത്തരുന്നു.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now