അഗതികളുടെ അമ്മ; മദര്‍ തെരേസയുടെ കഥ

Share
  • Document
  • 3 MB
₹ 50
Description

അന്നു രാത്രി പ്രാര്ത്ഥനക്ക് ശേഷം അത്താഴം കഴിച്ച് എല്ലാവരും ഉറങ്ങാന് പോയി. കുട്ടികള് മൂന്നുപേരും ഒരു മുറിയിലാണ് ഉറങ്ങുന്നത്. കൊച്ചുതെരേസ കണ്ണുപൂട്ടി ഉറങ്ങിയതുപോലെ കിടന്നു. അവള്ക്കറിയാം ഇപ്പോള് എന്താണു ഉണ്ടാകാന് പോകുന്നതെന്ന്. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ലാസര് മെല്ലെ കട്ടിലില് നിന്ന് എഴുന്നേറ്റു. ജനാലയിലൂടെ അരണ്ട നാട്ടുവെളിച്ചം മുറിയില് കടന്നുവരുന്നുണ്ട്. ലാസര് വാതില് മെല്ലെ തുറന്ന് പുറത്തിറങ്ങി. ശബ്ദമുണ്ടാക്കാതെ കൊച്ചുതെരേസയും പുറത്തിറങ്ങി. ലാസര് നേരേ അടുക്കളയിലേക്ക് നടക്കുകയാണ്. കൊച്ചുതെരേസ പിന്നാലെ നടന്നു.
മദര്തെരേസയുടെ ജീവിത കഥ വിനോദ് നാരായണന് എഴുതുന്നു