ചന്ദ്രഗ്രഹണ ദോഷപരിഹാര പൂജ - 17.07.2019

Share
Min 399
Description

കൊല്ലവര്‍ഷം 1194 മിഥുനം 31 ചൊവ്യാവാഴ്ചയും ഉത്രാടം നക്ഷത്രവും പൗര്‍ണമി തിഥിയും സിംഹകരണവും വൈധൃതി നിത്യയോഗവും ചേര്‍ന്ന ദിനത്തില്‍ ക്രിസ്തു വര്‍ഷം 17.07.2019 ന് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 01.31 AM ന് ഗ്രഹണാരംഭം. ഗ്രഹണം ഇന്ത്യയില്‍ ദൃശ്യവും ആചരണീയവും ആകുന്നു.

ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഉത്രാടം നക്ഷത്രത്തില്‍ ആകയാല്‍ കാര്‍ത്തിക,ഉത്രം, ഉത്രാടം, മൂലം, പൂരാടം എന്നീ നക്ഷത്രക്കാര്‍ വിശിഷ്യാ ഈശ്വരാധീന പ്രദങ്ങളായ കര്‍മങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുക. ഇവര്‍ക്ക് മനക്ലേശം, ശാരീരിക ക്ലേശം, കര്‍മപരമായ വൈഷമ്യങ്ങള്‍ മുതലായ ദോഷങ്ങള്‍ക്ക് സാധ്യതയേറും.

വിശാഖം വൃശ്ചികക്കൂര്‍ , അനിഴം , തൃക്കേട്ട, തിരുവോണം, അവിട്ടം മകരക്കൂര്‍ എന്നീ നക്ഷത്രക്കാര്‍ക്ക് അമിത ചിലവുകള്‍, ധന ക്ലേശം, സാമ്പത്തിക നഷ്ടം തുടങ്ങിയ അനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്.
രോഹിണി, മകയിരം അവസാന പകുതി (ഇടവക്കൂര്‍) എന്നിവര്‍ക്ക് വീഴ്ചകള്‍, ക്ഷതങ്ങള്‍, മുറിവുകള്‍ മുതലായവയ്ക്ക് സാധ്യതയുള്ളതിനാല്‍ വാഹന ഉപയോഗം, സാഹസിക പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്. വൈദ്യുതി, യന്ത്രം, വാഹനം മുതലായവയുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രതയും സംരക്ഷണവും സ്വീകരിക്കുക.

മിധുനക്കൂറില്‍പെട്ട മകയിരം അവസാന പകുതി തിരുവാതിര പുണര്‍തം നക്ഷത്രക്കാര്‍ക്ക് ദാമ്പത്യത്തിലും വ്യക്തി ബന്ധങ്ങളിലും വൈഷമ്യം വരാവുന്നതാകയാല്‍ കോപ സംസാരം, എടുത്തുചാട്ടം മുതലായവ നിയന്ത്രിച്ച് ക്ഷമാ സ്വഭാവം നിലനിര്‍ത്തുക.പൊതുവില്‍ ഇപ്രകാരം ആണെങ്കിലും ഗ്രഹനിലയില്‍ ചന്ദ്രന്‍ അനുകൂലരായവര്‍ക്കും ഇപ്പോള്‍ നക്ഷത്ര ദശാപഹാരം അനുകൂലമായവര്‍ക്കും വലിയ ദോഷാനുഭവങ്ങള്‍ക്ക് സാധ്യത കുറയും.
ഗ്രഹണ ദോഷ പരിഹാരത്തിനായി ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രഹണ ദോഷപരിഹാരപൂജ നടത്തുന്നുണ്ട്. ചന്ദ്രന്റെ ദേവതയായ ദുര്‍ഗാ ഭഗവതിക്ക് വിശേഷാല്‍ പൂജയും നൈവേദ്യവും, ഗ്രഹണ പീഡാഹര പുഷ്പാഞ്ജലി, നവഗ്രഹപൂജ എന്നിവ ഓരോ വഴിപാടു കാരുടെയും പേരും നാളും ചൊല്ലി വിധിപ്രകാരം സമര്‍പ്പിക്കുന്നതാണ്. വിലാസം നല്‍കുന്നവര്‍ക്ക് പ്രസാദം അയച്ചു നല്‍കും. പൂജാ നിരക്ക് 399 രൂ. 16.07.2019 വൈകുന്നേരം 3 വരെ പൂജ ബുക്ക്‌ ചെയ്യാവുന്നതാണ്.