സുദർശന പുഷ്പാഞ്ജലി (നിവേദ്യ സഹിതം) -SUDARSHANA PUSHPANJALI WITH NIVEDYAM

Share
Min ₹ 299
Description

സുദര്‍ശനചക്രത്തെ ആരാധിച്ച് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തി ആഗ്രഹസാഫല്യം നേടാന്‍ ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശനമന്ത്രം. വ്യാഴദോഷപരിഹാരത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് സുദര്‍ശനമന്ത്രജപം എന്ന് വിശ്വസിച്ചുപോരുന്നു. ശത്രു ദോഷ ശമനം, തടസ്സ നിവാരണം, തൊഴിൽ വിജയം, ദൃഷ്ടി ദോഷ പരിഹാരം തുടങ്ങിയവയ്ക്കും ഉത്തമമാകുന്നു.
സുദർശന മന്ത്രം ജപിക്കാൻ കഴിയാത്തവർക്ക് വിഷ്ണു ക്ഷേത്രത്തിൽ സ്വന്തം പേരും നാളും പറഞ്ഞു സുദർശന മന്ത്ര പുഷ്പാഞ്ജലി നടത്തുന്നതിലൂടെ സുദർശന സംരക്ഷണം നേടാവുന്നതാണ്. പാല്പായസ നിവേദ്യ സഹിതം സുദർശന പുഷ്പാഞ്ജലി നടത്തുന്നത് അതീവ ഫല ദായകമാണ്.