രാഹുര്‍ ദോഷപരിഹാരത്തിന് നാരങ്ങാവിളക്ക്.

Share
Min ₹ 300
Description

രാഹുദോഷ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാടാണ് നാരങ്ങാവിളക്ക്.
അനിഷ്ടകാരിയായ രാഹുവിന്റെ ദശയിലും അപഹാര കാലങ്ങളിലും ഭാഗ്യക്കുറവും അനിഷ്ടാനുഭവങ്ങളും ഉണ്ടായെന്നു വരാം. അപ്രകാരമുള്ള ദോഷങ്ങള്‍ പരിഹരിക്കുവാന്‍ രാഹുകാലത്ത് നാരങ്ങാ വിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത് ഉത്തമമാണ്. ശത്രു ദോഷം അകലാനും ക്ഷിപ്ര കാര്യസാധ്യം നേടാനും, അപ്രതീക്ഷിത തടസ്സങ്ങള്‍ അകലാനും ഈ വഴിപാട് പ്രയോജനകരമാണ് എന്നതിന് ധാരാളം അനുഭവങ്ങള്‍ ഉണ്ട്.
ദുർഗ്ഗാ പൂജനത : പ്രസന്ന ഹൃദയ: എന്ന് നവഗ്രഹ മംഗളാഷ്ടകത്തിൽ രാഹുവിനെപറ്റി പറയുന്നു. ഭഗവതീ പൂജയില്‍ രാഹു പ്രസന്നനാകും.
ചെറുനാരങ്ങ നീരു പിഴിഞ്ഞ് മണ്‍ ചെരാതിന്റെ രൂപത്തിലാക്കി അതിലേക്ക് എണ്ണ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്. അമ്ലഗുണ പ്രധാനമായ നാരങ്ങയിൽ എണ്ണ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. കുജവത് കേതു ശനിവത് രാഹു എന്നാ പ്രമാണം അനുസരിച്ച് എള്ളിന്‍റെ എണ്ണയാണ് അഭികാമ്യം. ദേവീപ്രീതിക്കായി ചെയ്യുന്ന രാജസമായ ഒരു ലഘുഹോമം തന്നെയാണിത്. ചൊവ്വാ വെള്ളി ശനി ദിവസങ്ങളിൽ ദേവീ സന്നിധിയില്‍ രാഹുകാലത്ത് നാരങ്ങാവിളക്ക് കൊളുത്തുന്നത് അതീവ ഫലപ്രദമാകുന്നു. നേരില്‍ ക്ഷേത്ര ദര്‍ശനം സാധ്യമാകാത്തവര്‍ക്ക് ഞങ്ങളുടെ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താം. നിങ്ങളുടെ പേരില്‍ഒരുദിവസം 9 നാരങ്ങാ വിളക്ക് നടത്തുന്നതിനു നിരക്ക് 300 രൂ.