സര്‍വൈശ്വര്യത്തിന് ഭഗവതിസേവ

Share
Min ₹ 3,000
Description

ദേവീപ്രീതി കരങ്ങളായ കര്‍മങ്ങളില്‍ ഏറ്റവും മഹത്തായ വൈദിക കര്‍മമാണ് ഭഗവതി സേവ. ജന്മ നക്ഷത്രങ്ങളിലും പ്രാധാന്യമുള്ള ദിവസങ്ങളിലും ഭഗവതിസേവ നടത്തുന്നത് സര്‍വൈശ്വര്യകരമാകുന്നു. വയസ്സു തികഞ്ഞു വരുന്ന പിറന്നാളിന് ഭഗവതിസേവ നടത്തുന്നത് അടുത്ത പിറന്നാള്‍ ദിനം വരെ ദേവീ കടാക്ഷവും ധനൈശ്വര്യാദികളും പ്രദാനം ചെയ്യും. സര്‍വ വിഘ്ന നിവാരകവും ഉദ്ദിഷ്ട ആഗ്രഹ സാഫല്യകരവും ആണ് ഭഗവതിസേവ. പദ്മമിട്ട് വിളക്ക് വച്ച് ദേവീ ചൈതന്യം ആവാഹിച്ച് പഞ്ചോപചാരപൂജ ചെയ്ത് നിവേദ്യം അര്‍പ്പിച്ച് ദുർഗ്ഗാമന്ത്രം, ത്രിപുരസുന്ദരീമന്ത്രം, ദേവീസൂക്തം, ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം എന്നിങ്ങനെയുള്ള മന്ത്രങ്ങളുപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം, ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്താണ് പൂജ അവസാനിപ്പിക്കുന്ന താന്ത്രിക പ്രധാനമായ പൂജയാണ് ഭഗവതിസേവ.