സര്‍പ്പദോഷ പരിഹാരത്തിനും രാഹു പ്രീതിക്കും ആയില്യ പൂജയും നൂറും പാലും വഴിപാടും.

Share
₹ 299
Description

ഒരു ജാതകത്തില്‍ കാണപ്പെടുന്ന ദോഷങ്ങളില്‍ ഏറ്റവും ഗുരുതരമായ ദോഷം ഏതാണ് എന്ന് ചിന്തിച്ചാല്‍ ഉത്തരം സര്‍പ്പ ദോഷം എന്നായിരിക്കും. ജാതകത്തില്‍ അനിഷ്ട സ്ഥാനങ്ങളായ 3,6,11 എന്നീ സ്ഥാനങ്ങളില്‍ അല്ലാതെ നില്‍ക്കുന്ന രാഹു സര്‍പ്പ ദോഷത്തെ സൂചിപ്പിക്കുന്നു എന്ന് നിസംശയം പറയാം. ലഗ്നത്തിലെ രാഹു ആയുര്‍ ദോഷവും രണ്ടിലെ രാഹു ധന ക്ലേശവും നാലില്‍ നില്‍ക്കുന്ന രാഹു സ്വഭാവ ദൂഷ്യവും വിദ്യാഭ്യാസ പ്രതിബന്ധവും ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്‌. എഴില്‍ നില്‍ക്കുന്ന രാഹു വിവാഹ ക്ലേശങ്ങള്‍ക്ക് കാരണം ആയേക്കാം. രാഹുര്‍ ദശ അനുഭവിക്കുന്നവരും മേല്‍ പ്രകാരം രാഹു-സര്‍പ്പ ദോഷം ഉള്ള വരും ഇത്യാദി ദോഷങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കും ആയില്യം തോറും നാഗ ദേവതകള്‍ക്ക് ആയില്യ പൂജ നടത്തുന്നതും നൂറും പാലും സമര്‍പ്പിക്കുന്നതും സര്‍വ ദോഷ ശമനത്തിനും തടസ നിവാരണത്തിനും ഉപയുക്തമാണ്. പൂജാ നിരക്ക് 299 രൂപ.