ശനീശ്വര ജയന്തി ദിനത്തില്‍ ശനിദോഷ ശാന്തി പൂജ 22.05.2020

Share
Min ₹ 499
Description

ശനീശ്വര ജയന്തി ദിനമായ 22.05.2020 നു ശനിദോഷ ശാന്തി പൂജയും ഹരിദ്ര ഗണപതി ഹോമവും നടത്തുന്നു. ധനു, മകരം,കുംഭം എന്നീ കൂറുകാര്‍ക്ക് ഏഴര ശനി ആകയാലും: മേടം, കർക്കിടകം, തുലാം എന്നീ കൂറുകാര്‍ക്ക് കണ്ടക ശനി ആകയാലും: മിഥുന കൂറുകാര്‍ക്ക് അഷ്ടമ ശനി ആകയാലും വരും നാളുകളില്‍ ദോഷാനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരേ പോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ട ഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രമേല്‍ ബാധിക്കുകയില്ല. ആരോഗ്യ ക്ലേശം, തൊഴില്‍ വൈഷമ്യം മുതലായവ അനുഭവിക്കുന ആര്‍ക്കും ഈ പൂജയാല്‍ ശനീശ്വര കൃപയുടെ പ്രയോജനം ലഭിക്കുന്നതാണ്. സാമ്പത്തിക അഭിവൃദ്ധിക്കും തടസ്സ നിവാരണത്തിനും ഗുണകരമായ ഹരിദ്ര ഗണപതിഹോമം പൂജയ്ക്ക് മുന്നോടിയായി നടത്തുന്നതാണ്. ഈ വിശേഷാല്‍ ഹോമത്തിലും നിങ്ങളുടെ പേരില്‍ ഹോമ ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ്. ആവശ്യപ്പെടുന്നവർക്ക് ഹോമ പ്രസാദമായ എള്ള് പ്രസാദത്തോടൊപ്പം അയച്ചു നല്‍കും. ആയത് നിങ്ങളുടെ ഗൃഹത്തില്‍ എള്‍ക്കിഴി ദീപമായി കത്തിക്കുന്നത് ശനിപ്രീതി നല്‍കും.
നിങ്ങളുടെ പേരിലും പൂജ നടത്താവുന്നതാണ്. പൂജാ നിരക്ക് 499 രൂപ. പ്രസാദം ആവശ്യമുള്ളവര്‍ മേല്‍വിലാസം, ലോക്കല്‍ മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കാന്‍ മറക്കരുത്. ഇന്ന് മുതൽ കൊറിയർ വഴിയുള്ള പ്രസാദ വിതരണം പുനരാരംഭിക്കും.
Book your Pooja before 4 am, 22.05.2020