സര്‍പ്പദോഷ പരിഹാരത്തിനും രാഹു പ്രീതിക്കും ആയില്യം നാളില്‍ നൂറും പാലും വഴിപാട്

Share
Min ₹ 299
Description

ഒരു ജാതകത്തില്‍ കാണപ്പെടുന്ന ദോഷങ്ങളില്‍ ഏറ്റവും ഗുരുതരമായ ദോഷം ഏതാണ് എന്ന് ചിന്തിച്ചാല്‍ ഉത്തരം സര്‍പ്പ ദോഷം എന്നായിരിക്കും. ജാതകത്തില്‍ അനിഷ്ട സ്ഥാനങ്ങളായ 3,6,11 എന്നീ സ്ഥാനങ്ങളില്‍ അല്ലാതെ നില്‍ക്കുന്ന രാഹു സര്‍പ്പ ദോഷത്തെ സൂചിപ്പിക്കുന്നു എന്ന് നിസംശയം പറയാം. ലഗ്നത്തിലെ രാഹു ആയുര്‍ ദോഷവും രണ്ടിലെ രാഹു ധന ക്ലേശവും നാലില്‍ നില്‍ക്കുന്ന രാഹു സ്വഭാവ ദൂഷ്യവും വിദ്യാഭ്യാസ പ്രതിബന്ധവും ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്‌. എഴില്‍ നില്‍ക്കുന്ന രാഹു വിവാഹ ക്ലേശങ്ങള്‍ക്ക് കാരണം ആയേക്കാം. രാഹുര്‍ ദശ അനുഭവിക്കുന്നവരും മേല്‍ പ്രകാരം രാഹു-സര്‍പ്പ ദോഷം ഉള്ള വരും ഇത്യാദി ദോഷങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കും ആയില്യം തോറും നാഗ ദേവതകള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നത് സര്‍വ ദോഷ ശമനത്തിനും തടസ നിവാരണത്തിനും ഉപയുക്തമാണ്. അതോടൊപ്പം സർപ്പസൂക്ത പുഷ്പാഞ്ജലിയും നടത്തുന്നതാണ്. പൂജാ നിരക്ക് 299 രൂപ.

**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.