ശത്രുദോഷ ശമനത്തിനും തടസ്സ നിവാരണത്തിനും ബഗളാമുഖീ പൂജ

Share
Min ₹ 2,000
Description

ബഗളാമുഖി പൂജ സാധാരണയായി ചെയ്യുന്നത് ശത്രു ദോഷ പരിഹാരത്തിനായിട്ടാണ്.

ആരാണ് നമ്മുടെ ശത്രു?
നമ്മുടെ ജാതക ദോഷമോ ചാരവശാലുള്ള ദോഷഫലങ്ങലോ മൂലമല്ലാതെ ചില ശത്രു പ്രാർത്ഥനകളുടെ ഫലം നമ്മളിൽ ദോഷാനുഭവങ്ങൾ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട്. നമ്മുടെ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങളേക്കാൾ, എതിർ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങൾക്ക് ശക്തി ഉണ്ടാകുമ്പോഴാണ് ഇത്തരം ദുരനുഭവങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്ന് മനസ്സിലാക്കാം.

നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത ദുഷ്കര്‍മങ്ങള്‍ നമ്മുടെ ശത്രുവാകാം. ജാതകവശാലോ ചാരവശാലോ നമ്മുടെ പ്രതികൂല ഗ്രഹങ്ങള്‍ നമ്മുടെ ശത്രുവാകാം. എപ്രകാരമുള്ള അനിഷ്ടാനുഭവങ്ങള്‍ക്കും ബഗളാമുഖി പൂജ പരിഹാരാനുഭവം നല്‍കും എന്നത് നിശ്ചയമാണ്.

കഠിന പ്രതിബന്ധങ്ങള്‍ അകലുവാനും, കടുത്ത മത്സരാദികളില്‍ വിജയിക്കുവാനും പാപഗ്രഹങ്ങളുടെ അനിഷ്ട സ്ഥിതിയും ദശാപഹാരങ്ങളും മൂലമുള്ള ജാതക ദോഷങ്ങള്‍ അകലുവാനും അത്യന്തം ഗുണകരമാണ്. പല വിധ പ്രാര്‍ഥനകളും പരിഹാരങ്ങളും ചെയ്തിട്ടും ഫലം കാണാത്ത പല പ്രശ്നങ്ങളും ബഗളാമുഖീപൂജയാല്‍ പരിഹൃതമായ പല അനുഭവങ്ങള്‍ ഉണ്ട്. ആവശ്യപ്പെടുന്നവര്‍ക്ക് പ്രസാദം അയച്ചു നല്‍കും. ഇതോടൊപ്പം ലഭിക്കുന്ന ചരട് ശരീരത്തില്‍ ബന്ധിക്കുന്നത് ദോഷനിവൃത്തിക്ക് കൂടുതല്‍ സഹായകരമാകും.