ശത്രു സംഹാര പുഷ്പാഞ്ജലി

Share
Min ₹ 199
Description

നമ്മളെ എതിർക്കുന്നവരേയോ അല്ലെങ്കിൽ നമുക്ക് ദോഷം ചെയ്യുന്നവരേയോ നശിപ്പിക്കാനോ അവരുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനോ വേണ്ടി മാത്രം ചെയ്യേണ്ട ഒരു കർമ്മമല്ല ശത്രു സംഹാരപൂജ. നമ്മുടെ ഉള്ളിൽ തന്നെയുള്ള ദുഷ്ചിന്തകളെ അകറ്റുന്നതിനു വേണ്ടിയും കൂടി ചെയ്യുന്ന പൂജാവിധിയാണ് ഇത്. മറ്റാർക്കെങ്കിലും നമ്മളോടോ ശത്രുതയുണ്ടെങ്കിൽ ആ ശത്രുതയെ വേരോടെ പിഴുതു കളയുന്നതിനായാണ് ക്ഷേത്രങ്ങളിൽ ശത്രു സംഹാര പൂജയും ശത്രു സംഹാര പുഷ്പാജ്ഞലിയുമെല്ലാം നടത്തുന്നത്. അതല്ലാതെ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടിയുള്ളതല്ല ഈ കർമം. (അത്തരം ദുഷ്ക്കർമങ്ങൾക്കായുള്ള കർമങ്ങൾ ഒന്നും ക്ഷേത്രങ്ങളിൽ ചെയ്യാറില്ല)