സൂര്യന് മേട രാശിയിലേക്ക് സംക്രമിക്കുന്ന വിഷുവത് പുലരിയില്‍ അടുത്ത ഒരു വര്‍ഷക്കാലത്തെക്കുള്ള സര്‍വൈശ്വര്യത്തിനായി ശ്രീകൃഷ്ണ പൂജ നടത്തുന്നു. നിങ്ങളുടെ പേരില്‍ മഹാരാജഗോപാല പൂജയോടൊപ്പം ഭാഗ്യ സൂക്ത പുഷ്പാഞ്ജലി, പാല് പായസ നിവേദ്യത്തോടെ രാജ ഗോപാല മന്ത്രാര്‍ച്ചന, വെണ്ണ നിവേദ്യം, എന്നിവ നടത്തുന്നു. പുതു വര്‍ഷാരംഭമായ വിഷു ദിനത്തില്‍ ഭഗവത് പൂജയോടെ ചെയ്യുന്ന കര്‍മങ്ങള്‍ അടുത്ത വിഷു ദിനം വരെ ഭാഗ്യാനുഭവങ്ങളും ധനൈശ്വര്യാദികളും നല്‍കും. വിഷുപ്പുലരിയില്‍ നിങ്ങള്‍ ഭഗവാനെ കണി കാണുന്ന വേളയില്‍ നിങ്ങളുടെ പേരില്‍ ഈ ഭഗവത് പൂജ കൂടി നടത്തുക. ഭാഗ്യ സൂക്തത്തിലൂടെ ഭാഗ്യാനുഭവങ്ങളും രാജഗോപാല മന്ത്രാര്ചനയിലൂടെ തൊഴില്‍ ക്ലേശ പരിഹാരവും സര്‍വ വശ്യവും, പാല്പായസ- വെണ്ണ നിവേദ്യത്തിലൂടെ സര്‍വൈശ്വര്യവും ആഗ്രഹ സാഫല്യവും ഫലമാകും. ഏവര്‍ക്കും ഭഗവാന് ശ്രീകൃഷ്ണന്റെ കൃപാ കടാക്ഷങ്ങള്‍ ഉണ്ടാകട്ടെ.