ഐക്യമത്യ ഹോമം (Aikyamathya Homam)

Share
Min ₹ 1,999
Description

ദമ്പതിമാര്‍ തങ്ങളിലുള്ള അഭിപ്രായഭിന്നതകളുംകുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാന്‍ വേണ്ടിയാണ് ഐക്യമത്യ മന്ത്ര ജപത്തോടെ ഐക്യമത്യ ഹോമം നടത്തുന്നത്.

ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ അല്ലെങ്കില്‍ ഐക്യമത്യം വേണ്ടതായ വ്യക്തികളില്‍ ആരുടെയെങ്കിലുമോ ജന്മനക്ഷത്ര ദിവസം ഐക്യമത്യ സൂക്ത ജപത്തോടെ ഗണപതി ഹോമം നടത്തണം. 16 കൊട്ടത്തേങ്ങ, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ ഐക്യമത്യ സൂക്തം ചൊല്ലി ഹോമിക്കണം. വിധിയാം വണ്ണം ചെയ്‌താല്‍ ഫലം നിശ്ചയമാണ്.
ദമ്പതികള്‍ തമ്മിലുള്ള ഐക്യമത്യത്തിനു മാത്രമല്ല, ഏതു വ്യക്തികള്‍ തമ്മിലുള്ള കലഹ ത്തിനും അഭിപ്രായ ഐക്യം ഇല്ലായ്മയ്ക്ക് പരിഹാരമായും ഗൃഹ മൈത്രിക്കും കുടുംബ സമാധാനത്തിനും ഈ ഹോമം പ്രയോജനകരമാണ്.

**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.