പഞ്ചമുഖ ഹനുമത് പൂജ

Share
Min 999
Description

കിഴക്ക് ദിക്കില്‍ ആഞ്ജനേയ മുഖം ഇഷ്ടസിദ്ധിയും തെക്ക് കരാള ഉഗ്രവീര നരസിംഹ മുഖം അഭീഷ്ട സിദ്ധിയും പടിഞ്ഞാറ് ഗരുഡമുഖം സകല സൌഭാഗ്യവും വടക്ക് വരാഹമുഖം ധനപ്രാപ്തിയും ഊര്‍ധ്വമുഖമായ ഹയഗ്രീവന്‍ സര്‍വ വിദ്യാ വിജയവും പ്രദാനം ചെയ്യും എന്നാണ് ഭക്തജന വിശ്വാസം. പഞ്ചമുഖ ഹനുമത് പൂജ നടത്തുന്നത് തടസ്സ നിവാരണത്തിനും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാകുന്നു. ജന്മ നക്ഷത്ര ദിവസം നടത്തുന്നത് അത്യുത്തമം. പൂജാ ദിവസത്തിനു 7 ദിവസം മുന്പ് ബുക്ക്‌ ചെയ്യേണ്ടതാണ്. പൂജാദിവസവും അതിന്റെ തലേന്നും നിര്‍ബന്ധമായും വ്രതവും ബ്രഹ്മചര്യവും അനുഷ്ടിക്കാന്‍ കഴിയുന്നവര്‍ മാത്രം ബുക്ക്‌ ചെയ്യുക.