രാമായണ മാസത്തില്‍ നിത്യ പുഷ്പാഞ്ജലി.

Share
Min 999
Description

രാമായണ മാസമായ കര്‍ക്കിടകം ഒന്നു മുതല്‍ 31 ദിവസങ്ങളിലും നിങ്ങളുടെ പേരില്‍ ഭഗവാന്‍ ശ്രീരാമന് അഷ്ടോത്തര പുഷ്പാഞ്ജലി നടത്താവുന്നതാണ്. ഓരോരുത്തരുടെയും പേരും നാളും ചൊല്ലി പ്രത്യേകം വിധിയാം വണ്ണം പുഷ്പാഞ്ജലി നടത്തുന്നതാണ്. കാലം കൂടുന്ന അവസാന ദിവസത്തെ പുഷ്പാഞ്ജലി പ്രസാദം ഇന്ത്യയില്‍ എവിടെയും കൊറിയര്‍ ആയി അയച്ചു നല്‍കുന്നതാണ്. ജീവിത ക്ലേശ ശമനത്തിനും കുടുംബ അഭിവൃദ്ധിക്കും ആഗ്രഹ സാധ്യത്തിനും ആയുരാരോഗ്യ സൌഖ്യത്തിനും രാമായണപാരായണം പോലെ തന്നെ ഫലപ്രദമാണ് ഈ നിത്യ പുഷ്പാഞ്ജലിയും. നേരില്‍ ക്ഷേത്ര ദര്‍ശനം സാധിക്കാത്തവര്‍ക്കും അശുദ്ധി മൂലം 31 പുഷ്പാഞ്ജലി നേരില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും മറ്റും ഇത് വളരെ ഉപകാരപ്രദമാകും.

**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.