ദേവപ്രീതിക്കും ആഗ്രഹ സാധ്യത്തിനും അഷ്ടോത്തരാര്‍ച്ചന

Share
Min ₹ 100
Description

ഏതു ക്ഷേത്രത്തിലെയും മുഖ്യമായ വഴിപാടാണ് അര്‍ച്ചന അല്ലെങ്കില്‍ പുഷ്പാഞ്ജലി. അതാതു ദേവതയുടെ അഷ്ടോത്തരശതനാമസ്തോത്രം കൊണ്ട് അതാത് ദേവതയ്ക്ക് പറയപ്പെട്ടിരിക്കുന്നതായ പുഷ്പങ്ങള്‍ കൊണ്ട് ഭക്തന്റെ പേരും നാളും പറഞ്ഞ് പുഷ്പാര്‍ച്ചന നടത്തുന്നതാണ് ഈ വഴിപാട്. പല കാരണങ്ങളാല്‍ നേരില്‍ ക്ഷേത്ര ദര്‍ശനം സാധ്യമാകാത്തവര്‍ക്ക് ഞങ്ങളുടെ ഈ ഓണ്‍ലൈന്‍ സേവനം വളരെ പ്രയോജനകരമാകും. അര്‍ച്ചന നടത്തേണ്ട നാളോ തീയതിയോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഏതു ദേവതയ്ക്കാണ് അര്‍ച്ചന നടത്തേണ്ടത് എന്നും അറിയിക്കുക. മഹാവിഷ്ണു, പരമശിവന്‍, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, നരസിംഹ മൂർത്തി, ഉമാമഹേശ്വരന്‍, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യന്‍, പാര്‍വതി, മഹാലക്ഷ്മി, ദുര്‍ഗ, നാഗദേവതകള്‍, നവഗ്രഹങ്ങള്‍ (ഓരോന്നും പ്രത്യേകം), ഹനുമാന്‍ എന്നീ ദേവതകള്‍ക്ക് അര്‍ച്ചന നടത്താവുന്നതാണ്.

നിങ്ങളുടെ പേരില്‍ ഞങ്ങള്‍ ക്ഷേത്ര പുഷ്പാഞ്ജലി നടത്തി പ്രസാദം ആവശ്യമുള്ളവര്‍ക്ക് അയച്ചു നല്‍കുന്നതാണ്. പ്രസാദം ആവശ്യമുള്ളവര്‍ 50 രൂ. അധിക അയയ്ക്കേണ്ടതാണ്.
**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.