രണ്ടു നെയ്‌വിളക്കും മാതളവും വഴിപാട്

Share
Min ₹ 500
Description

പൊതുവില്‍ തടസ്സ നിവാരണത്തിനായും ആചരിക്കുന്ന ഒരു വഴിപാടാണ് രണ്ടു നെയ്‌വിളക്കും മാതളവും സമര്‍പ്പണം എന്നുള്ളത്. മാതളം എത്ര വേണമെങ്കിലും സമര്‍പ്പിക്കാം. സാധാരണയായി ചൊവ്വാഴ്ചകളില്‍ ചെയ്തു വരുന്നു. ഈ വഴിപാടിനോപ്പം ഗണേശ കുസുമം (ചുവന്ന അരളി) കൊണ്ട് ക്ലേശ ഹര സ്തോത്രം ചൊല്ലി പുഷ്പാഞ്ജലിയും നടത്തണം. ചുവന്ന അരളി ഗണപതിക്ക് ഏറ്റവും പ്രിയങ്കരമായ പുഷ്പമാകുന്നു. മാതളം ഗണപതിക്ക് ഏറ്റവും പ്രിയങ്കരമായ ഫലങ്ങളില്‍ ഒന്നാണ്. അത് ഗണേശന് സമര്‍പ്പിക്കുന്നതോടെ അദ്ദേഹത്തിന്‍റെ പ്രീതി ഭക്തനില്‍ വേണ്ടുവോളം വര്‍ഷിക്കപ്പെടുന്നു. രണ്ടു നെയ്‌ വിളക്ക് സമര്‍പ്പിക്കുന്നതിലൂടെ രാഹു- കേതു പ്രീതിയും തടസ്സ നിവാരണവും സാധ്യമാകുന്നു. വഴിപാടുകാരന്‍ സ്ഥലത്തില്ലെങ്കില്‍ ആ ദിവസം പ്രഭാതത്തില്‍ ഉദയ ശേഷം ഒരു മണിക്കൂറിനകം ഗണേശന്റെ ഏകവിംശതി സ്തോത്രം (ഗണേശന് പ്രിയങ്കരമായ 21 നാമങ്ങള്‍) സ്വന്തം ഗൃഹത്തില്‍ ജപിക്കുക.

വഴിപാടു ദ്രവ്യങ്ങള്‍.
നെയ്‌ വിളക്ക് 2
മാതള നാരകം 3
ചുവന്ന അരളി -2 നാഴി
ചടങ്ങ് ദക്ഷിണ