സുദർശന ഹോമം II SUDARSHANA HOMAM II

Share
Min ₹ 5,000
Description

നമ്മുടെ കാലദോഷമോ, ജാതകദോഷമോ അല്ലാതെ മറ്റുള്ളവരുടെ എതിർപ്രാർത്ഥനകൾകൊണ്ട് നമ്മുടെ പ്രാർത്ഥനാഫലം ലഭിക്കാതെ വരികയോ, ശത്രു പ്രാർത്ഥനകളുടെ ഫലം നമ്മളിൽ ദോഷാനുഭവങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം. നമ്മുടെ തീരുമാനങ്ങൾ തെറ്റായി പരിണമിക്കുകയും തന്മൂലം ദോഷഫലങ്ങൾ നമ്മിൽ ഉണ്ടാക്കുകയും ചെയ്യുന്നു. നമ്മുടെ വാക്കുകളോ പ്രവർത്തികളോ തന്നെ നമുക്ക് പ്രതികൂലമായി ഭവിക്കാം. ശാസ്ത്രീയമായി, നമ്മുടെ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങളേക്കാൾ, എതിർ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങൾക്ക് ശക്തി ഉണ്ടാകുമ്പോഴാണ് ഇത്തരം ദുരനുഭവങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വളർച്ചയ്ക്കും, പുരോഗതിക്കും തടസ്സമായിരിക്കുന്ന ദുഷ്ടശക്തികളെ നിർമ്മാർജ്ജനം ചെയ്ത് നമ്മുടെ മാർഗ്ഗം ഈ ഹോമത്തിലൂടെ സുഗമമാക്കപ്പെടുന്നു. ജീവിതത്തിൽ സു – ദർശനത്തിലൂടെ യാത്രചെയ്യാൻ നമുക്ക് ശക്തിയും ഊർജ്ജവും നൽകുന്നു. ഇതാണ് സുദർശനഹോമത്തിന്റെ ഫലം. 108 അക്ഷരങ്ങളുള്ള, മഹാ സുദർശനമൂർത്തിയുടെ മാലാമന്ത്രം ജപിച്ചാണ് ഏഴ് തരം ദ്രവ്യങ്ങൾ ഹോമിക്കുന്നത്. ഏഴ് വിധത്തിലുള്ള ദോഷങ്ങൾ തീരാനാണ് മഹാസുദർശന ഹോമം. വ്യാഴദോഷം പരിഹരിക്കാനും വിഷ്ണുപ്രീതി ലഭിക്കാനും സുദർശന ഹോമം സഹായിക്കും.