ശനി ദോഷം അകലാന്‍ സംക്രമ മുഹൂര്‍ത്തത്തില്‍ ശാസ്താവിനു നീരാഞ്ജനം

Share
Min 100
Description

ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. മകരവിളക്ക് ദിനത്തില്‍ സംക്രമ മുഹൂര്‍ത്തത്തില്‍ ഈ വഴിപാടു നടത്തുന്നത് അതി വിശേഷമാണ്. ശനിയാഴ്ചകള്‍ തോറുമോ ജന്മ നക്ഷത്രം(പക്കപ്പിറന്നാള്‍) തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് വളരെ ഗുണകരമാണ്. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുന്‍പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കില്‍ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം വഴിപാട്. ക്ഷേത്ര ദര്‍ശനം നടത്താന്‍ പലവിധ കാരണങ്ങളാല്‍ അസൗകര്യം ഉള്ളവര്‍ക്ക് ശ്രേയസ് ജ്യോതിഷ കേന്ദ്രം മുഖേന നീരാഞ്ജനം നടത്തി കൊടുക്കുന്നതാണ്. ഒരു നീരാഞ്ജനം വഴിപാടിന് 100 രൂപാ മാത്രമേ ഈടാക്കുന്നുള്ളൂ.