ഗ്രഹ നിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ ഉള്ളവരും, ഏഴര ശനി, കണ്ടകശനി മുതലായ ചാരവശാലുള്ള ദോഷങ്ങള്‍ അനുഭവിക്കുന്നവരും ശനിദോഷ ശാന്തി പൂജ നടത്തുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. ശനിയാഴ്ചകളിലോ പക്കപിറന്നാള്‍ തോറുമോ ശനീശ്വര ശാന്തി പൂജ നടത്താം.
ശനീശ്വര ശാന്തിപൂജയില് താഴെ പറയുന്ന പൂജകള്‍ ഉള്‍പ്പെടുന്നു.
1. ശാസ്താവിനു നീരാന്ജനവും എള്ള് പായസവും.
2. ശനി ഭഗവാന് ശനീശ്വരപൂജ.