തൊഴിൽ തടസ്സനിവാരണത്തിനും ആഗ്രഹസാധ്യത്തിനും ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല (108 വെറ്റില)

Share
Min ₹ 399
Description

സര്‍വ തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല സമര്‍പ്പിക്കുന്നത് വളരെ ഗുണകരമായ വഴിപാട് ആണ്. നിങ്ങളുടെ ജന്മ നക്ഷത്രത്തിലോ വ്യാഴം, ശനി ദിവസങ്ങളിലോ 108 വെറ്റിലകള്‍ കോര്‍ത്ത മാല സമര്‍പ്പിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. കണ്ടക ശനി, ഏഴര ശനി ദോഷം അനുഭവിച്ചു വരുന്നവര്‍ സുപ്രധാന കാര്യങ്ങള്‍ക്ക് മുന്നോടിയായി വെറ്റിലമാല ചാര്‍ത്തിക്കുന്നത് ആഗ്രഹസാഫല്യത്തിനു സഹായിക്കും. അതോടൊപ്പം നിങ്ങളുടെ പേരും നാലും ചൊല്ലി അഷ്ടോത്തര പുഷ്പാഞ്ജലിയും സിന്ദൂര സമർപ്പണവും നടത്തുന്നതാണ്. ശനിദോഷ ശാന്തിക്കും തൊഴില്‍ ക്ലേശ പരിഹാരത്തിനും ആഗ്രഹ സാധ്യത്തിനും ഇത് ഉത്തമമായ വഴിപാടാകുന്നു. പൂജാ നിരക്ക് 399 രൂ.
**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.