ഏതൊരു മത്സരപ്പരീക്ഷയിലെയും ആദ്യ റാങ്കുകാരെ നിര്‍ണ്ണയിക്കുന്നത് ഇംഗ്ലീഷ്, ഗണിതം, മലയാളം, എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ്. പൊതുവിജ്ഞാന വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പരീക്ഷയെഴുതുന്ന പകുതിയിലേറെപ്പേരും ഉത്തരമെഴുതുമ്പോള്‍ ഈ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് നിര്‍ണ്ണായകമാവുന്നത്. അടിസ്ഥാന വസ്തുതകളും പലതരം എളുപ്പവഴികളും പഠിച്ചെടുക്കുന്നതിലൂടെ ഗണിതശാസ്ത്രമേഖലയില്‍ നിന്നുള്ള ചോദ്യങ്ങളെ നിഷ്പ്രയാസം ഏതൊരു ശരാശരി ഉദ്യോഗാര്‍ത്ഥിക്കും അഭിമുഖീകരിക്കാവുന്നതാണ്.
എന്നാല്‍ ഇംഗ്ലീഷിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ അവിടെ ഗ്രാമര്‍ മനഃപാഠമാക്കിയാലും ഇംഗ്ലീഷില്‍ ഉന്നത ബിരുദങ്ങള്‍ നേടിയാലും മത്സരപ്പരീക്ഷകളില്‍ മികച്ച പ്രകടനം നടത്താനാവുന്നില്ല എന്ന പരിഭവമാണ് ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും.
ഇതിനുള്ള പ്രധാന കാരണം, അവര്‍ മുന്‍വര്‍ഷ ചോദ്യങ്ങളെ ശരിയാംവിധം വിശകലനം ചെയ്യാത്തതാണ്. പി.എസ്.സി പരീക്ഷകളുടെ ഘടന തന്നെ പരിശോധിച്ചാല്‍ ഇംഗ്ലീഷില്‍ നിന്നുള്ള ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഒരേ പാറ്റേണിലുള്ളവയും അതേപടി ആവര്‍ത്തിക്കുന്നവയുമാണെന്ന് മനസ്സിലാക്കാം. ഇതു തന്നെയാണ് ഈ പുസ്തകത്തിന്റെ പിറവിയിലേക്ക് നയിച്ച പ്രധാന കാരണവും.
Talent Academy പ്രസിദ്ധീകരിച്ച ''മത്സരപ്പരീക്ഷയിലെ ഇംഗ്ലീഷ്'', “Smile with English” എന്നീ പുസ്തകങ്ങള്‍ക്ക് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച വലിയ സ്വീകാര്യതയാണ് ‘Rules of English PSC മുന്‍ പരീക്ഷകളിലൂടെ’ എന്ന ഈ പുസ്തകത്തിന്റെ രചനാവേളയില്‍ ഓരോ പേജും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്.
2005 മുതല്‍ 2020 വരെ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലേറെയായി പി.എസ്.സി ആവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ Grammar Rules ൻറെ അടിസ്ഥാനത്തില്‍ ചെറിയ ചെറിയ ഭാഗങ്ങളായി ഈ പുസ്തകത്തില്‍ ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല, ഇംഗ്ലീഷ് അറിയാത്തവര്‍ക്കുപോലും വളരെ പെട്ടെന്ന് പഠിച്ചെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അനുബന്ധ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മത്സരപ്പരീക്ഷകളില്‍ ഇംഗ്ലീഷ് വിഭാഗത്തെ അവഗണിക്കുന്നവരും ഇംഗ്ലീഷ് എന്ന വിഷയത്തെ വളരെ പേടിയോടുകൂടി നോക്കിക്കാണുന്നവരും, മറ്റെല്ലാ വിഷയങ്ങളും പഠിക്കാം എന്നിട്ട് ഇംഗ്ലീഷ് skip ചെയ്യാം എന്നു ചിന്തിക്കുന്നവരും ഈ പുസ്തകം പരമാവധി പ്രയോജനപ്പെടുത്തുക.......
തീര്‍ച്ചയായും നിങ്ങളുടെ ചിന്താഗതി മാറ്റിമറിച്ച് ഇംഗ്ലീഷില്‍ മുഴുവന്‍ മാര്‍ക്കും നേടിത്തരുന്ന പുസ്തകമായിരിക്കുമിത്. ആത്മാര്‍ത്ഥമായി പരിശ്രമിക്കൂ.... ആദ്യ റാങ്കുകളിലൊന്ന് സ്വന്തമാക്കൂ....
Free Shipping.
For Assistance, call 8590575707 / 8590575710
Note:
* Please be informed that your order (Book/Publication) will be despatched within 24 hours from our office. It might take minimum 2 and maximum of 7 working days to reach you (depends upon the location). Kindly contact us if it has not been delivered to your address after 7 working days.
* Also note that our delivery area does not include Lakshadweep and extra courier / postal charges have to be paid to be delivered to Lakshadweep.